വ്യവസായിയുടെ മരണത്തിൽ യുവതിയും ഭർത്താവും പോലീസ് കസ്റ്റഡിയില്‍; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
മംഗളൂരുവിലെ വ്യവസായി ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. അബ്ദുൽ സത്താർ, മുസ്തഫ, നട് വര്‍ ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുംതാസ് അലിയുടെ ആത്മഹത്യയെ തുടർന്ന് സഹോദരനാണ് പരാതി നല്‍കിയത്. ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതി റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ മാസം 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്നാണ് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അബ്ദുൽ സത്താറിന്റെ ഡ്രൈവർ സിറാജിനെ പോലീസ് അന്വേഷിക്കുകയാണ്. പ്രതികൾ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികൾ പ്രചരിപ്പിച്ചിരുന്നു.
മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം പ്രതികള്‍ തട്ടിയെടുത്തിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് മുംതാസ് അലി ഇറങ്ങിയത്. തന്റെ മരണത്തിന് കാരണം 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ് സന്ദേശം കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. നദിയില്‍ നിന്നും മൃതദേഹവും കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here