മുനമ്പം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നു; സര്‍വ്വകക്ഷി യോഗം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ALSO READ: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ഉപതിരഞ്ഞെടുപ്പിന് ശേഷം ഉന്നതതല യോഗം

മുനമ്പം-ചെറായിലെ 410 ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന 600 ലധികം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. താമസക്കാരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.എഴുപത്തിനാല് വര്‍ഷം മുമ്പ് സിദ്ദിഖ് സേട്ട് എന്നയാള്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് മുനമ്പത്ത് 404 ഏക്കര്‍ ഭൂമി വഖഫ് സ്വത്തായി ദാനം ചെയ്തു. എന്നാല്‍, ഫാറൂഖ് കോളേജ് ഒരിക്കലും വഖഫ് ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിച്ചില്ല. പകരം, 1989 മുതല്‍ വഖഫ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, പ്രദേശവാസികള്‍ക്ക് ഭൂമി വിറ്റു. ഇതറിയാതെ മുനമ്പം, ചെറായി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങി. തങ്ങള്‍ അധ്വാനിച്ച ഭൂമി ഇനി സ്വന്തമല്ലെന്ന വാദമാണ് ഇപ്പോള്‍ അവര്‍ നേരിടുന്നത്. മുനമ്പം പ്രദേശത്തെ രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 114 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. സീറോ മലബാര്‍ സഭയും ലത്തീന്‍ സഭയും പ്രദേശവാസികളും പ്രതിേധത്തിലാണ്.

ALSO READ: മുനമ്പം ഭൂമി തർക്കം തീർക്കാൻ സർവകക്ഷി യോഗം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ്

ഈ വിഷയത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതിപക്ഷ നേതാവ് തേടിയിരിക്കുന്നത്. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്. വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നത് സര്‍ക്കാര്‍ മനസിലാക്കണം. അടിയന്തിരമായി പരിഹാരം കാണാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് തിരുത്തിയതോടെ പ്രശ്‌നം അവസാനിച്ചു. വഖഫ് ഭൂമിയാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതും കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്. മുനമ്പം വിഷയം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നത് കൂടി മനസിലാക്കണം. ഈ വിഷയത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തടയണം. ഒരു പ്രദേശത്തെ ജനവിഭാഗങ്ങളെ ഒന്നാകെ ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top