മുനമ്പത്ത് സര്‍ക്കാരിന് വന്‍തിരിച്ചടി; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

വഖഫ് ഭൂമി സംബന്ധമായ വിഷയങ്ങള്‍ പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമത്തെ റദ്ദാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയം വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു.
വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാരിന് കനത്ത് തിരിച്ചടിയാണ് വിധി. ഇതോടെ മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ അസാധുവായി. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് സര്‍ക്കാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here