മുനമ്പം വിഷയത്തില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നെന്ന് മന്ത്രി രാജീവ്; സര്‍ക്കാര്‍ ശ്രമം ശാത്വത പരിഹാരത്തിന്
മുനമ്പം പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പി.രാജീവ്. മുനമ്പം വിഷയത്തില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നെന്നും മന്ത്രി ആരോപിച്ചു. മുനമ്പത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രി പറഞ്ഞു.
“വഖഫ് ആര്‍ക്കൊക്കെ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് മതത്തിന്റെ മാത്രം പ്രശ്നമല്ല. നിയമക്കുരുക്ക് അഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. ഇതെല്ലാം ഒഴിവാക്കി സങ്കീര്‍ണതകള്‍ ഒഴിവാക്കി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.”- മന്ത്രി പറഞ്ഞു.
അതേസമയം മുനമ്പം പ്രശ്നത്തില്‍ മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പ്രതികരിച്ചിട്ടുണ്ട്. വിഎസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്. – റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
“സിപിഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത്. വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിനും. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല.” – അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here