പ്രതീക്ഷയോടെ മുനമ്പം; സമവായമുണ്ടാക്കാൻ സർക്കാർ; സർവക്ഷിയോഗം ഇന്ന്

മുനമ്പം ഭൂമി വിഷയം പരിഹരിക്കാൻ വേണ്ടിയുള്ള സർവകക്ഷിയോഗം ഇന്ന്. മുനമ്പം നിവാസികള്‍ ഉൾപ്പെടെ വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തെ നോക്കിക്കാണുന്നത്. ജനാധിപത്യ രീതിയില്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.മുനമ്പം ഭൂമി തർക്കത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കാനാണ് സാധ്യത.

Also Read: മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; ഏതറ്റം വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണനയിലാണ്. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും സർവക്ഷിയോഗത്തിൽ ചർച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ ആലോചിച്ച് വരികയാണ്. അന്തിമതീരുമാനം ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ഉപതിരഞ്ഞെടുപ്പിന് ശേഷം ഉന്നതതല യോഗം

അതേസമയം, മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രൈബ്യൂണല്‍ പരിഗണിക്കുക. ജ‍ഡ്ജി രാജന്‍ തട്ടിലാണ് കേസ് പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top