വയനാട് ദുരന്തത്തിൽ ഭൂരേഖ നഷ്ടപ്പെട്ടവർക്ക് സൗജന്യ ആധാര പതിപ്പുകൾ; 101 എണ്ണം വിതരണം ചെയ്തതായി മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആധാര പതിപ്പുകൾ സൗജന്യമായി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതുവരെ 101 ആധാരങ്ങൾ കൈമാറിയതായി മന്ത്രി അറിയിച്ചു.

ദുരിതബാധിതരായ മുഴുവൻ പേർക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകൾ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചെന്നും എപി അനിൽകുമാറിൻ്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

രേഖകൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് മുഖേന നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഭൂമി രേഖകളുമായി ബന്ധപ്പെട്ട് ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top