സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയില്‍; നിക്ഷേപ തട്ടിപ്പില്‍ പോലീസ് അന്വേഷിക്കുന്നതിനിടെ ആത്മഹത്യ

തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയില്‍. മോഹനകുമാരന്‍ നായരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ രണ്ടാം പ്രതിയായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. രണ്ടാഴ്ചയായി ഒളിവിലായിരുന്നു.
കാട്ടാക്കട അമ്പൂരിയില്‍ സ്വന്തം റിസോര്‍ട്ടിന് പിന്നില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സഹകരണ വകുപ്പിന്റെ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സമിതിയാണ് ഭരണം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ സമരത്തിലാണ്. ഇരുനൂറിലധികം പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ മുപ്പതില്‍ അധികം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here