അറസ്റ്റിലായ ബിജെപി എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; അറസ്റ്റ് കരാറുകാരനെതിരെ ഭീഷണി മുഴക്കിയതിന്
കരാറുകാരനെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതിന് അറസ്റ്റിലായ ബിജെപി എംഎൽഎ മുനിരത്‌നയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. രാജരാജേശ്വരി നഗർ എംഎല്‍എയായ മുനിരത്നയ്ക്ക് എതിരെ കർണാടക പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
കോലാറിൽ നിന്നാണ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. വധഭീഷണി മുഴക്കിയതിനാണ് ആദ്യ കേസ്. ഇതില്‍ മുനിരത്‌ന ഉൾപ്പെടെ നാലുപേര്‍ പ്രതികളാണ്. ജാതി അധിക്ഷേപം നടത്തിയതിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുനിരത്‌ന തന്നോട് കൈക്കൂലി ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്ന് കരാറുകാരന്‍ ചെൽവരാജു വാർത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു.
സംഭവവം വിവാദമായതോടെ കർണാടക ബിജെപി ഘടകം മുനിരത്നയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയതില്‍ പ്രതിഷേധവുമായി ദളിത് സംഘർഷ സമിതി (ഡിഎസ്എസ്) രംഗത്തുണ്ട്. ബംഗളൂരുവിലെ മുനിരത്നയുടെ വീടിന് പുറത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ മുനിരത്നയുടെ വീടിനു മുന്നില്‍ പോലീസ് ശക്തമായ സുരേക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here