മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്; റോഡ്‌ മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിര; ഒഴുക്ക് തുടങ്ങിയത് ഊട്ടിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ

മൂന്നാർ: മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. കനത്ത മഴ തുടരുന്ന ഊട്ടിയിലേക്ക് കടക്കാന്‍ പാസ് ഏര്‍പ്പെടുത്തിയതോടെയാണ് സഞ്ചാരികള്‍ മൂന്നാര്‍ തേടി എത്തിയത്. 2006ലെ നീലക്കുറിഞ്ഞി സീസണ് ശേഷം മൂന്നാര്‍ കാണുന്ന ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂറിലേറെയാണ് എടുക്കുന്നത്. ഇന്ന് റോഡ്‌ മുഴുവന്‍ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ സബ്‌ ഡിവിഷന് കീഴിലുള്ള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും റോഡില്‍ വിന്യസിച്ചിട്ടുണ്ട്.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കഴിയേണ്ട അവസ്ഥയും വന്നു. തിരക്ക് വർധിച്ചതോടെ മൂന്നാറിലും പരിസരങ്ങളിലും മുറിയും ലഭിക്കുന്നില്ല. ഇന്നലെയും ഇതേ സ്ഥിതിയായിരുന്നു. മൂന്നാറിലേക്ക് യാത്ര തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top