മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍, അഞ്ചര ഏക്കര്‍ തിരിച്ച് പിടിച്ചു, സര്‍ക്കാര്‍ ബോര്‍ഡും സ്ഥാപിച്ചു
മൂന്നാറില്‍ കയ്യേറ്റ ഓഴിപ്പിക്കല്‍ നടപടി വീണ്ടും തുടങ്ങി റവന്യൂ വകുപ്പ്. ആനയിറങ്കല്‍ ചിന്നക്കലാല്‍ മേഖലയിലാണ് ഇന്ന് കയ്യേറ്റം ഒഴിപ്പിച്ചത്. പുലര്‍ച്ചെ ആറരയോടെ തുടങ്ങിയ നടപടിയില്‍ അഞ്ച് ഏക്കര്‍ അമ്പത്തിയഞ്ച് സെന്റ് ഭൂമി ദൗത്യസംഘം ഒഴിപ്പിച്ചു. അടിമാലി സ്വദേശിയായ റ്റിജു കുര്യാക്കോസ് എന്ന വ്യക്തി കൈയ്യേറിയ ഭൂമിയാണ് ഒഴിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വക ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ച ദൗത്യ സംഘം കെട്ടിടങ്ങല്‍ സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേത്യത്വത്തിലാണ് കൈയ്യേറ്റമൊഴിപ്പിക്കല്‍ ഏകോപിപ്പിക്കുന്നത്.സംഘമാണ് കൈയ്യേറ്റമൊഴിപ്പിക്കല്‍ ഏകോപിപ്പിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിക്കെതിരായ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നടപടികള്‍ പുലര്‍ച്ചെയാക്കിയത്. ചിന്നക്കലാല്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മറ്റ് കയ്യേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് മറ്റ് കയ്യേറ്റങ്ങളിലും നടപടി സ്വീകരിക്കും.
കയ്യേറ്റമൊഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ അഞ്ച് സെന്റില്‍ കുറവുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here