മൂന്നാര്‍ സഹകരണ ബാങ്ക് മറ്റൊരു കരുവന്നൂരോ; കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23 കാലയളവിലാണ് ക്രമക്കേട് നടന്നത്. മാക്സി മൂന്നാര്‍ എന്ന കമ്പനി രൂപീകരിച്ച് 12 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതായാണ് റിപ്പോര്‍ട്ട്.

നിരന്തര തട്ടിപ്പുകള്‍ കാരണം കേരളത്തിലെ സഹകരണ ബാങ്കുകള്‍ പലതും പ്രതിസന്ധിയിലാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇതുവരെ സിപിഎം മോചിതരായിട്ടില്ല. തൃശൂര്‍ ലോക്സഭാ സീറ്റ് ബിജെപിക്ക് നേടിക്കൊടുക്കാന്‍ വഴിവച്ചതും കരുവന്നൂര്‍ ബാങ്കിന്റെ തകര്‍ച്ചയും അഴിമതിയുമാണ്. സിപിഎം ഭരണത്തിലുള്ള മൂന്നാര്‍ ബാങ്കിനെതിരെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നിരിക്കുന്നതും.

സഹകരണ സംഘമെന്ന രീതിയിലുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് മാക്സി മൂന്നാര്‍ കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ 97 ശതമാനം ഓഹരിയും ബാങ്കിന്റെ പേരിലാണ്. ഒരു ഈടും വാങ്ങാതെ കമ്പനിക്ക് അനുവദിച്ചത് 12 കാല്‍ കോടി രൂപയും. ബാങ്കിന്റെ പൊതുഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഹോട്ടല്‍ ക്രമവിരുദ്ധമായി കരാര്‍ ഉണ്ടാക്കി കമ്പനിക്ക് കീഴിലാക്കി.

സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് തുടങ്ങിയ വന്‍വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം നിഷേധിക്കുകയാണ്. ബാങ്ക് ലാഭത്തിലാണ് എന്നാണ് അവകാശവാദം. മാക്സി മൂന്നാര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top