തേയില യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു; അപകടം മെഷീന്‍ വൃത്തിയാക്കുന്നതിനിടെ
July 19, 2024 12:52 PM

തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി ഇടുക്കിയില്‍ തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് ദാരുണസംഭവം.
യന്ത്രത്തിന്റെ ഇരുമ്പ് ഭാഗങ്ങള്‍ തലയ്ക്ക് വന്നിടിച്ചാണ് അപകടമെന്ന് പീരുമേട് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “തൊഴിലാളിയുടെ അശ്രദ്ധ അപകടത്തിന് കാരണമായിട്ടുണ്ട്. മറ്റു തൊഴിലാളികള്‍ ഉള്ളപ്പോഴാണ് അപകടം. അപകട സ്ഥലത്ത് തന്നെ രാജേഷ് മരിച്ചു.” – പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here