കാട്ടാന ഓട്ടോ ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്; വന്യജീവി ആക്രമണത്തില്‍ കേരളം പൊറുതിമുട്ടുന്നു
ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒറ്റയാനാണ് ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മണി മരിച്ചിരുന്നു. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോ ഡ്രൈവറാണു മരിച്ച സുരേഷ് കുമാർ. ഇവര്‍ ഓട്ടോയില്‍ മൂന്നാറിൽനിന്ന് കന്നിമലയിലേക്കു പോകുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടാന ഓട്ടോ ആക്രമിച്ച് മറിച്ചിടുകയായിരുന്നു. നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വന്യജീവി ആക്രമണങ്ങള്‍ക്കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഫെബ്രുവരി 16നാണ് കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ മരിച്ചത്. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ട പോള്‍ ഭയന്നോടി വീണപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കോഴിക്കോട് എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതിന് തൊട്ടു മുന്‍പാണ് മാനന്തവാടി പടമല അജീഷ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. ജനവാസകേന്ദ്രത്തിലെത്തിയ ആനയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. ഈ മരണങ്ങളുടെ ഞെട്ടല്‍ മാറുംമുന്‍പാണ് മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്കൂടി കൊല്ലപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here