യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതാര്; ചുമതല ആര്‍ക്ക് കൈമാറി; മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും വിദേശ യാത്രയില്‍ ചോദ്യങ്ങളുമായി വി.മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടേയും കുടംബത്തിന്റേയും സ്വകാര്യ വിദേശയാത്രയില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. സീതാറാം യെച്ചൂരി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതെ മുങ്ങിയെന്നും മുരളീധരന്‍ ആരോപിച്ചു.
മുഖ്യമന്ത്രയുടെ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളും മുരളീധരന്‍ ഉന്നയിച്ചു. യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? സ്‌പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് സപിഎം മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here