മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്; മാവോയിസ്റ്റ് നേതാവിന്റെ വീട്ടില്‍ കയറിയത് കതക് ചവിട്ടിപ്പൊളിച്ച്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചി തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ്. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം.

എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. തെലങ്കാനയിൽ നിന്നുള്ള സംഘമാണ് വന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് എത്തിയിരിക്കുന്നതാണ് വിവരം. പരിശോധന തുടരുകയാണ്.

പുണെ യെര്‍വാദ ജയിലില്‍ കഴിയുകയായിരുന്ന കണ്ണമ്പിളളി അഞ്ച് വര്‍ഷം മുന്‍പാണ് ജയില്‍ വിമോചിതനായത്. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ജയില്‍ മോചനം സാധ്യമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top