തീവ്രവാദ സംഭവങ്ങള്‍ നടക്കുന്ന സ്ഥലമായി കേരളം മാറുന്നത് ആശങ്കാജനകം, കളമശേരി ആക്രമണം ഞെട്ടിക്കുന്നത്; വി.മുരളീധരന്‍

തിരുവനന്തപുരം : കളമശേരിയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ക്രൈസതവ കൂട്ടായ്മയ്‌ക്കെതിരെ ഉണ്ടായ ആക്രമണം നടന്നത് ഗുരുതരമായ സംഭവമാണ്. ഇതിന് പിന്നില്‍ ആരാണുള്ളത് കണ്ടെത്തണം. ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കുന്ന സംഭവങ്ങള്‍ നടക്കുന്ന സ്ഥലമായി കേരളം മാറുന്നത് ആശങ്കാജനകമാണ്. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌ഫോടനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് സമാധാനപ്രീയര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണമാണ് നടക്കേണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായവും നല്‍കണം. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് ശേഷം കേന്ദ്ര ഗവണ്മെന്റ് തുടര്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയും എന്‍എസ്ജിയും അന്വേഷണം ആരംഭിച്ചതായും മുരളീധരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top