അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് പതിനേഴ് വർഷങ്ങൾക്ക് ശേഷം വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോൾ
കൊച്ചി: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വാഴക്കുളം സൗത്ത് എഴിപ്രം എത്തിയിൽ വീട്ടിൽ റഫീഖ് (48) ആണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്.
2007ലാണ് റഫീഖ് അയൽവാസിയെ ഉലക്ക കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പതിനേഴ് വർഷത്തോളം സൗദി അറേബ്യയിലായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്.
നാട്ടിൽ എത്തിയ ശേഷം വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ മാരായ എ.ആർ.ജയൻ, സി.എം.കരീം, സി.പി.ഒ അനൂപ്.ആർ.നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here