ഭാര്യയെ നടുറോഡില്‍ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കൊച്ചി കളമശേരിയില്‍

കൊച്ചി : കളമശേരിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറത്ത് കെല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നീനുവാണ് ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവ് ആര്‍ഷലിനെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടയില്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനു ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിലെത്തിയ ആര്‍ഷലിന്‍ നീനുവിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്ററ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ആര്‍ഷലിനെ തടഞ്ഞുവച്ച് പോലീസില്‍ എല്‍പ്പിച്ചത്.

കുടംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top