അസുഖമായിട്ടും മകള്‍ക്ക് ചികിത്സയില്ല; ചോദ്യം ചെയ്ത അമ്മായി അമ്മയെ മരുമകന്‍ കുത്തിക്കൊന്നു
കർണാടകയിലെ ബെളഗാവിയില്‍ മരുമകന്‍ അമ്മായിയമ്മയെ കുത്തിക്കൊന്നു. അസുഖമായി കിടന്നപ്പോള്‍ മകളെ പരിചരിച്ചില്ലെന്ന് അമ്മായിയമ്മ പറഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം.
ബെളഗാവി കല്യാൺ നഗറിൽ താമസിക്കുന്ന രേണുക പദ്മുഖി (43) ആണ് കൊല്ലപ്പെട്ടത്. 24കാരനായ യുവാവിനെ മാതാപിതാക്കൾക്കൊപ്പമാണ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 103 (1), 115 (2) 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏഴുമാസം മുമ്പാണ് രേണുകയുടെ മകള്‍ ഛായയെ ശുഭം ദത്ത ബിർജെ വിവാഹം കഴിച്ചത്. മൂന്ന് ദിവസത്തിലേറെയായി ഛായയ്ക്ക് സുഖമില്ലായിരുന്നു. എന്നാല്‍ ബിർജേ ഭാര്യയെ പരിചരിച്ചിരുന്നില്ലെന്നാണ് ഷഹാപൂർ പോലീസ് പറഞ്ഞത്.
സംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങളുമായാണ് രേണുക ബിർജെയുടെ വീട്ടില്‍ എത്തിയത്. അസുഖമായിട്ടും മകളെ ശ്രദ്ധിച്ചില്ലെന്നു മനസിലായപ്പോള്‍ രേണുക ചോദ്യം ചെയ്തു. ഇത് ബിര്‍ജെയ്ക്ക് ഇഷ്ടമായില്ല. ബിർജെ കത്തിയെടുത്ത് രേണുകയെ കുത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് ബിർജെയെയും മാതാപിതാക്കളായ ദത്ത ബിർജെയും സുജാത ബിർജെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here