പ്രണയപ്പക കൊലപാതകങ്ങൾ വർധിക്കുന്നു.; മലയാളിയുടെ വിചിത്രമായ പ്രണയസങ്കല്പങ്ങൾ

തിരുവനന്തപുരം: പ്രണയപ്പകയെ തുടർന്നുള്ള ആക്രമണങ്ങൾ സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുന്നുവെന്ന് നിയമസഭാ രേഖകൾ. ഏറ്റവും ഒടുവിൽ പെരുമ്പാവൂരിൽ ബേസിൽ എന്ന യുവാവ് വെട്ടി പരിക്കേൽപ്പിച്ച നഴ്‌സിങ്‌ വിദ്യാർഥിനി രായമംഗലം കാണിയാടൻ വീട്ടിൽ അൽക്ക അന്ന ബിനു രണ്ടു ദിവസം മുൻപ് മരണപ്പെട്ടു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം.

കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഇത്തരം ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 37 പേർക്കെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. ബാക്കി കേസുകൾ എല്ലാം തന്നെ വിചാരണാ ഘട്ടത്തിലാണ്. മുൻപെങ്ങും ഇല്ലാത്ത വിധം കേരളീയ സമൂഹത്തിൽ ഇത്തരം കൊലപാതകങ്ങൾ വർധിക്കുന്നത് ഗൗരവമായി കണക്കിലെടുക്കാൻ പൊതുസമൂഹവും വിദഗ്ധരും തയാറാകേണ്ടതാണ്. ഉമാ തോമസിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഇരയെ വെട്ടി കൊലപ്പെടുത്തുകയും പെട്രോൾ ഒഴിച്ച് കത്തിച്ചും അതിക്രൂരമായ വിധത്തിൽ കൊലപ്പെടുത്തുന്നത് ഒരു പതിവ് സംഭവമായി കഴിഞ്ഞു. ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന അൽക്കയെ ഇരിങ്ങോൾ സ്വദേശി ബേസിൽ വാക്കത്തികൊണ്ട്‌ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൽക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും പരിക്കേറ്റു. സംഭവശേഷം സ്വന്തംവീട്ടിലെ മുറിയിൽ ബേസിൽ ഫാനിൽ തൂങ്ങിമരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top