കോട്ടക്കല്‍ നഗരസഭ തിരിച്ചുപിടിച്ച് മുസ്ലിം ലീഗ്; ഇടതു കൗൺസിലർ ലീഗിന് വോട്ട് ചെയ്തു

മലപ്പുറം: കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം തിരിച്ചുപിടിച്ച് ലീഗ്. മുസ്ലിം ലീഗിന്റെ ഡോ.കെ ഹനീഷ നഗരസഭാ ചെയര്‍പേഴ്സണായി. സിപിഎമ്മിന്റെ ഒരു കൗൺസിലർ മുസ്ലിം ലീഗിന് വോട്ട് ചെയ്യുകയും മറ്റൊരു കൗൺസിലർ വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കുകയും ചെയ്തു. ലീഗ് ഒറ്റകെട്ടായി നിന്നെന്ന് ഡോ. ഹനീഷ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. ലീഗിന്റെ കൗൺസിലർ മുഹമ്മദ്‌ അലി വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

32 വാര്‍ഡുകളുള്ള നഗരസഭയിലെ 27 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ലീഗ് സ്ഥാനാര്‍ത്ഥിക്ക് 20 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഏഴ് വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ലീഗിന്റെ 19 അംഗങ്ങള്‍ക്ക് പുറമേ സിപിഎമ്മിന്റെ അംഗം എന്‍. ഫഹദും ഹനീഷക്ക് വോട്ട് ചെയ്തു. ബിജെപിയുടെ രണ്ട് കൗൺസിലര്‍മാരും പങ്കെടുത്തില്ല.

ലീഗിലെ ആറു കൗൺസിലര്‍മാരുടെയും സിപിഎമ്മിന്റെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് നേരത്തെ ചെയര്‍പേഴ്സണായത്. എന്നാല്‍ ലീഗിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്തുണ പിന്‍വലിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് വേണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top