മുസ്ലിം ലീഗിനെ ഞെട്ടിച്ച് സിപിഎം; കോട്ടക്കല്‍ നഗരസഭാ ഭരണം പാർട്ടി വിമതർക്ക്

മലപ്പുറം: മുസ്ലിം ലീഗ് ഔദ്യോഗിക വിഭാഗത്തിന് കോട്ടക്കൽ നഗരസഭാ ഭരണം നഷ്ടമായി. ഔദ്യോഗിക സ്ഥാനാർത്ഥിയെ സിപിഎം പിന്തുണയോടെയാണ് വിമതപക്ഷം പരാജയപ്പെടുത്തിയത്.

32 അംഗ നഗരസഭാ കൗൺസിലിൽ രണ്ട് വോട്ടുകൾക്കാണ് പന്ത്രണ്ടാം ഡിവിഷനിലെ മുഹ്സിന പൂവൻമഠത്തിൽ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിയായ ഡോ. ഹനീഷയ്ക്ക് 13 വോട്ടുകൾ മാത്രമാണ് നേടാനായത്. സിപിഎമ്മിൻ്റെ ഒൻപത് വോട്ടും വിമത സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബിജെപി അംഗങ്ങൾ വിട്ടുനിന്നു.

രണ്ടാം ഡിവിഷനിലെ ലീഗ് അംഗത്തിന് അയോഗ്യതയിയതിനാൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല. ഇതും ലീഗ് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായി. പാർട്ടിയിലെ അധ്യക്ഷയായിരുന്ന ബുഷ്റ ബഷീർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. ലീഗ് ജില്ലാ നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്ന് ബുഷ്‌റയെ കൂടാതെ വൈസ് ചെയര്‍മാന്‍ പി.പി. ഉമ്മറും രാജിവച്ചിരുന്നു. മുസ്ലിം ലീഗ് -21, സി.പി.എം – 9, ബിജെപി-2 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷി നില.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top