കെഎം ഷാജിയെ തളളി ലീഗ്; ആരോഗ്യ മന്ത്രിക്കെതിരായ പരാമർശം ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ കെഎം ഷാജിയുടെ വിവാദ പരാമർശം തള്ളി മുസ്ലിം ലീഗ്. ഷാജി പറഞ്ഞത് മുസ്ലിം ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെയാണ് പാർട്ടി നിലപാടാകുന്നത് മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. എന്നാൽ ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പരാമർശം ഉണ്ടായ സാഹചര്യം എന്താണെന്ന് ലീഗ് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, കെ.എം.ഷാജിയുടെ പരാമർശത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
കെഎം ഷാജിയുടെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നിലപാട്. തനിക്ക് തിരക്കുണ്ടെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഷാജിയുടെ പരാമർശം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി മറുപടി നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here