സമസ്ത മുഷാവറ യോഗം നാളെ ചേരുന്നതിനിടെ എന്തിന് വേറെ യോഗം; ലീഗ് വിളിച്ച സമവായ ചര്‍ച്ച സമസ്തയിലെ മറുവിഭാഗം ബഹിഷ്ക്കരിച്ചു

സമസ്തയിലെ തര്‍ക്കം തീര്‍ക്കാനുള്ള ലീഗ് നീക്കത്തിന് തിരിച്ചടി. ഇന്ന് ലീഗ് വിളിച്ച സമവായ ചര്‍ച്ചയില്‍നിന്ന് ലീഗ് വിരുദ്ധ വിഭാഗം പിന്‍വാങ്ങി. ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയത്.

സമസ്ത സമസ്ത മുഷാവറ യോഗം നാളെ ചേരുന്നതിനിടെ എന്തിന് വേറെ യോഗം എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ഒരു വിഭാഗം പിന്മാറിയത്. ഇതോടെ സമസ്തയിലെ ലീഗ് അനുകൂലികള്‍ ഇപ്പോള്‍ പാണക്കാട് യോഗം ചേരുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിനായി എത്തിയിട്ടുണ്ട്.

ലീഗിന് കനത്ത തിരിച്ചടി ഏല്‍പ്പിച്ചാണ് മറുവിഭാഗം യോഗത്തില്‍ നിന്നും പിന്മാറിയത്. സമസ്തയില്‍ നിന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ള നേതാക്കളും ലീഗില്‍ നിന്നും സാദിഖലി ശിഹാബ് തങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ധാരണയായിരുന്നു. സമസ്തയിലെ പ്രശ്നങ്ങള്‍ അടുത്തൊന്നും തീരില്ലെന്ന സൂചനയാണ് ഒരു വിഭാഗത്തിന്റെ ബഹിഷ്ക്കരണ തീരുമാനം നല്‍കുന്നത്.

സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യംചെയ്തതോടെയാണ് സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നത്. സുപ്രഭാതം പത്രം ലീഗ് അനുകൂലികള്‍ പരസ്യമായി കത്തിക്കുന്ന അവസ്ഥ വരെ വന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചത് ഭിന്നത വീണ്ടും രൂക്ഷമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top