മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ മേക്കപ്പ് ചെയ്യുന്നത് ഇസ്ലാമിക വിരുദ്ധം; മതപുരോഹിതന്റെ വിചിത്ര പരാമര്‍ശം

ലഖ്‌നൗ : പലതരത്തിലുള്ള ഫത്വവകള്‍ സ്ത്രീകള്‍ക്കായി ഇസ്ലാം പുരോഹിതർ പുറപ്പെടുവിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ സൗന്ദര്യ വര്‍ദ്ധനവിന് പുരുഷന്‍മാര്‍ ജോലി ചെയ്യുന്ന ബ്യൂട്ടിപാര്‍ലറില്‍ പോകരുതെന്നാണ് ഇസ്ലാം പുരോഹിതന്റെ തിട്ടൂരം. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലുള്ള മതപുരോഹിതന്‍ മുഫ്തി ആസാദ് കാസ്മിയാണ് ഈ വിചിത്രമായ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. സ്ത്രീകളുടെയടുത്ത് മേക്കപ്പിന് പോകുന്നത് ഇസ്ലാമികമാണ്. എന്നാല്‍ പുരുഷന്‍മാരുടെ അടുത്ത് പോകുന്നത് ഇസ്ലാം മത നിയമങ്ങള്‍ക്ക് എതിരാണെന്നാണ് പുരോഹിതന്‍ പറയുന്നത്.

കഴിഞ്ഞ മാസം കാണ്‍പൂരില്‍ പുരുഷന്‍മാരുടെ ബ്യൂട്ടിപാര്‍ലറില്‍ പോയതിന് ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലിയിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ പുരികത്തിന് ആകൃതി വരുത്തുന്നതിനാണ് ബ്യൂട്ടിപാര്‍ലറില്‍ പോയത്. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തു. പിന്നാലെ വീഡിയോ കോളിലൂടെ മൊഴി ചൊല്ലുകയും ചെയ്തു. ഇതിനെതിരെ സ്ത്രീ കാണ്‍പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മതപുരോഹിതന്റെ പരാമര്‍ശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top