ഒന്നിച്ച് നിന്നാൽ മുസ്ലിങ്ങൾക്ക് ശത്രുവിനെ തോൽപ്പിക്കാം; ഇസ്രയേൽ രക്തദാഹിയും അമേരിക്ക വേട്ടപ്പട്ടിയുമാണെന്ന് അയത്തൊള്ള ഖമേനി


മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. മുസ്ലിങ്ങൾ ഇനി അശ്രദ്ധരായിരിക്കരുത്. അഫ്ഗാനിസ്ഥാൻ മുതൽ യെമൻ വരെയുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും പ്രതിരോധത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ഉറപ്പ് ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഖമേനി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
ഇസ്രയേലിനെതിരായ മിസൈൽ ആക്രമണത്തിനെയും ഇറാൻ നേതാവ് ന്യായീകരിച്ചു.

ALSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

ഇറാൻ നീക്കം യുക്തിസഹജവും നിയമപരവുമായിരുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ ശത്രുവിന്റെ ലക്ഷ്യം തിരിച്ചറിയണം. ഇറാന്റെ മിസൈൽ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ട്. ഒന്നിച്ചു നിന്നാല്‍ മുസ്ലിങ്ങള്‍ക്ക് ശത്രുവിനെ തോല്‍പിക്കാനാകുമെന്നും ഖമേനി പറഞ്ഞു. ഇസ്രയേലിനെയും അമേരിക്കയെയും ഖമേനി രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രയേൽ രക്തദാഹിയാണെന്നും അമേരിക്ക പേപ്പട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ ഇറാൻ പരമോന്നത നേതാവ് അനുസ്മരിച്ചു. ആക്രമണകാരിയായ ശത്രുവിനെതിരെ നിലകൊള്ളുക, പരാജയപ്പെടുത്തുക എന്നതായിരുന്നു രക്തസാക്ഷി നസ്റല്ല തൻ്റെ ജീവിതത്തിലൂടെ ലെബനനിലെ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. പോരാളികൾക്കും സത്യാന്വേഷികൾക്കും ഉറപ്പും ധൈര്യവും നൽകി. അദ്ദേഹത്തിൻ്റെ ജനപ്രീതിയുടെയും സ്വാധീനത്തിൻ്റെയും വ്യാപ്തി ലെബനൻ, ഇറാൻ, അറബ് രാജ്യങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇപ്പോൾ അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം അത് വർധിപ്പിക്കുമെന്നും ഖമേനി പറഞ്ഞു.

ALSO READ:  ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top