ഹിന്ദുകുട്ടികളുടെ എണ്ണം കൂട്ടണം!! യുവാക്കളോട് വിഎച്ച്പിയുടെ ആഹ്വാനം

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ഹിന്ദു യുവാക്കൾ തയ്യാറാകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടാകണമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മറ്റ് മാർഗമില്ലെന്നും മഹാകുംഭ മേള നഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിഎച്ച്പി ജോയിൻ്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കാൻ ഹിന്ദുക്കളായ യുവാക്കൾ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭ് നഗറിൽ നടന്ന വിഎച്ച്പി ഗവേണിങ് കൗൺസിൽ ട്രസ്റ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കൾ കുറഞ്ഞാൽ ഇന്ത്യയുടെ നിലനിൽപ് അപകടത്തിലാകും. ഈ സാഹചര്യം തടയണം. ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 ശതമാനമാണ്. ഈ നില തുടർന്നാൽ ഹിന്ദു സമൂഹം മാത്രമല്ല, രാജ്യം തന്നെ അപകടത്തിലാകും. ജനസംഖ്യയിലെ ഈ പ്രശ്നം കാരണം രാജ്യം വിഭജിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രൂപപ്പെട്ടത് നാം കണ്ടിട്ടുണ്ട്.

വിവാഹങ്ങൾ വൈകുന്നതും, നല്ല ഭാവിയെക്കുറിച്ചുള്ള തെറ്റായ ആശയങ്ങളും കാരണം ഹിന്ദുക്കൾക്ക് കുട്ടികൾ കുറയുകയാണ്. 25 വയസിൽ വിവാഹം നടത്തേണ്ടതാണ്. ഓരോ കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകുന്നത് കുട്ടികളുടെ വളർച്ചക്ക് ഗുണകരമാകുമെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. ഇതും പരിഗണിച്ചാണ് വിഎച്ച്പിയുടെ ആഹ്വാനം; സുരേന്ദ്ര ജെയിൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top