ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്; മുസ്തഫിസുർ റഹ്മാന് ഇന്ത്യയുമായി അടുത്ത ബന്ധം

നയതന്ത്ര പുനസംഘടനയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. ഇന്ത്യയിലെ ഹൈക്കമ്മീഷണർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെ അഞ്ച് അംബാസഡര്‍മാരെയാണ് തിരികെ വിളിച്ചത്. ബ്രസൽസ്, കാൻബെറ, ലിസ്ബൺ, ന്യൂഡൽഹി, യുഎന്നിലെ പ്രതിനിധി എന്നിവരെയാണ് തിരികെ വിളിച്ചത്. ഉടൻ ധാക്കയിലേക്ക് മടങ്ങാനാണ് ഇവരോട് ആവശ്യപ്പെട്ടത്.

ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം മുഹമ്മദ് യൂനുസാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

നയതന്ത്ര പ്രതിനിധികളില്‍ ഇന്ത്യന്‍ അംബാസഡറെ തിരികെ വിളിച്ചതാണ് ശ്രദ്ധേയം. ഇന്ത്യയുമായി വളരെ കാലമായി നല്ല ബന്ധം തുടരുന്ന നയതന്ത്ര പ്രതിനിധിയാണ് അദ്ദേഹം. ബംഗ്ലാദേശില്‍ നിന്നും ഒളിച്ചോടേണ്ടി വന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയെങ്കിലും ലഭിക്കാത്തതിനാലാണ് ഇന്ത്യയില്‍ തുടരുന്നത്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭം ബംഗ്ലാദേശില്‍ തുടരുമ്പോഴും അംബാസഡര്‍ മുസ്തഫിസുർ റഹ്മാനായിരുന്നു.
2020 മുതൽ ഇന്ത്യയിലെ ബംഗ്ലാദേശിന്റെ ശബ്ദമാണ് മുസ്തഫിസുർ റഹ്മാൻ. വ്യാപാരവും സുരക്ഷയുമായും ബന്ധപ്പെട്ട് നിര്‍ണായക റോളാണ് അദ്ദേഹം കയ്യാളിയത്.

ആഗസ്റ്റ് 5ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പതനത്തിനുശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. 700ലേറെ ആളുകള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ കടുത്ത പ്രതിഷേധം ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top