കേരളം വിഭജിക്കണമെന്ന് ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് എസ്‌വൈഎസ്

പ്ലസ് വണ്‍ പ്രവേശന വിഷയം വിവാദമായി തുടരുമ്പോള്‍ വിവാദ പ്രസ്താവനയുമായി എസ്‌വൈഎസ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. പ്ലസ് വണ്‍ പ്രശ്നത്തില്‍ എസ്‌വൈഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്ലസ് വണ്‍ വിഷയത്തില്‍ സമരത്തിന്‌ ഇറങ്ങിയിട്ടുണ്ടെങ്കില്‍ വിജയം കണ്ടേ അടങ്ങുകയുള്ളൂ. സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റാതെ വരുമ്പോഴാണ് ബഹളങ്ങളും സമരങ്ങളും ഉണ്ടാകുന്നത്. ചില വിഘടനവാദങ്ങളിലേക്ക് പോലും ഇത് എത്തിച്ചേരാറുണ്ട്. ഈ അനീതി കാണുമ്പോള്‍ മലബാര്‍ എന്ന ആവശ്യം ഉന്നയിക്കപ്പെട്ടാല്‍ അതിനെ കുറ്റപ്പെടുത്താന്‍ പാടില്ല.”

“തെക്കന്‍ കേരളത്തിലെ അതേ നികുതിപ്പണം കൊടുക്കുന്നവരാണ് വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ എങ്കില്‍ തുല്യമായ വിഹിതം കിട്ടിയേ പറ്റൂ. അത് ഒരു വിഘടനവാദം ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മലബാര്‍ എന്ന സംസ്ഥാനം വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. ഭരണാധികാരികള്‍ക്ക് നീതി പാലിക്കാന്‍ കഴിയാതെ വരുമ്പോഴാണ് രാജ്യം തകരുന്നത്.” – മുണ്ടുപാറ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top