മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, കോസ്റ്റല്‍ പോലീസ് ബോട്ടിലെ ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം.
ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു ആദ്യത്തെ അപകടം. ഇതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇതിനുപിന്നാലെ വന്ന മറ്റൊരു വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ച് വീണു. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ബോട്ട് ടെട്രാപോഡില്‍ ഇടിച്ചതോടെയാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി വെള്ളത്തിലേക്ക് തെറിച്ചുവീണത്.
അതേസമയം, അപകടത്തില്‍പ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റല്‍ പോലീസ് ബോട്ടിലെ ജീവനക്കാരനും പരിക്കേറ്റു. ബോട്ട് കമാന്‍ഡര്‍ പ്രദീപിനാണ് പരിക്കേറ്റത്. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതരായി കരയിൽ എത്തിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here