മുത്തലാഖില്‍ മുഴുവന്‍ മുസ്ലിം വനിതകളുടെയും പിന്തുണ ബിജെപിക്ക്; ‘അതൊരു പരിഹാസമായിരുന്നു’; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് ലീഗ് എംപി

തിരുവനന്തപുരം: വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കുന്നതിന്നിടെ മുത്തലാഖിന്‍റെ പേരില്‍ ബിജെപിയെ ശക്തമായി പിന്തുണച്ച സംസാരിച്ച മുസ്ലിം ലീഗ് എംപി പി.വി.അബ്ദുള്‍വഹാബ് പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞു. മുത്തലാഖിൽ ബി ജെ പിക്ക് മുഴുവന്‍ മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയെന്നാണ് എംപി ഇപ്പോള്‍ പറയുന്നത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാല്‍ മുത്തലാഖില്‍ അദ്ദേഹം വളരെ ശക്തമായാണ് രാജ്യസഭയില്‍ ഇന്നലെ ബിജെപിയെ പിന്തുണച്ചത്. മുത്തലാഖ് വന്നതോടെ മുഴുവന്‍ മുസ്ലിം സ്ത്രീകളും ബിജെപിയെ പിന്തുണയ്ക്കുകയാണ്’ പ്രസംഗത്തില്‍ അബ്ദുള്‍ വഹാബ് പറഞ്ഞു. ഈ വാചകം വീണ്ടും എടുത്ത് പറയുന്നുമുണ്ട്. ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള 33 ശതമാനം സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു. പ്രസംഗം വിവാദമായി മാറിയതോടെയാണ് അദ്ദേഹം പ്രസ്താവനകളില്‍ നിന്നും പിന്‍വാങ്ങിയത്.

വനിതാ സംവരണ ബില്ലിനെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാണ് അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പ്രസംഗം തുടങ്ങിയത്. ‘റിസര്‍വേഷന്‍ റിസര്‍വേഷനും ക്വാട്ട ക്വാട്ടയുമാണ്‌. ഇന്നലെ ലോക്സഭയില്‍ ബില്‍ ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ഞങ്ങളുടെ ആവശ്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ജാതി ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍പ്പോലും ഇതാണ് അവസ്ഥ. മന്ത്രി രാധാകൃഷ്ണന് വരെ ക്ഷേത്രത്തില്‍ വിവേചനം നേരിടേണ്ടി വരുന്ന അവസ്ഥയാണ്.

പഞ്ചായത്ത് രാജ് ബിൽ വന്നതോടെ കേരളത്തില്‍ മുസ്ലിം സ്ത്രീകൾ പൊതുരംഗത്ത് സജീവമായി. മുസ്ലിം സ്ത്രീകള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ വരെ വന്നു. കേരളത്തിലെ മുസ്‌ലിംകളെ വെറും ന്യൂനപക്ഷമായി കാണരുത് എന്ന് തുടങ്ങിയുള്ള പ്രസംഗത്തിന്‍റെ ഒടുവിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top