‘തനിക്ക് നീതി കിട്ടിയിരുന്നെങ്കില്‍ പേരാമ്പ്രയിലെ അനുവിന് ഇത് സംഭവിക്കില്ലായിരുന്നു’; മുത്തേരിയിലെ അതിജീവിത പറയുന്നു

കോഴിക്കോട്: ബലാത്സംഗ കേസില്‍ പ്രതി മുജീബിന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇനിയൊരു സ്ത്രീയും ഇരയാകില്ലായിരുന്നെന്ന് മുത്തേരിയിലെ അതിജീവിത. പേരാമ്പ്രയില്‍ അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാന്‍ തന്നെയാണ് മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. താന്‍ മുജീബിന്‍റെ ക്രൂര പീഡനത്തിനിരയായിരുന്നു എന്നും അയാളെ തൂക്കിക്കൊല്ലകയാണ് വേണ്ടതെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

2020 ജൂലൈയിലാണ് വയോധികയെ ബലാത്സംഗം ചെയ്തശേഷം മുജീബ് ആഭരണങ്ങള്‍ കവര്‍ന്നത്. മോഷ്ടിച്ചുകൊണ്ടുവന്ന ഓട്ടോയില്‍ വയോധികയെ കയറ്റിയ പ്രതി തലക്കടിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ആഭരണങ്ങളും പണവും കവര്‍ന്നശേഷം ഇരയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെട്ടു. അന്ന് അറസ്റ്റിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയി. പിന്നീട് കൂത്തുപറമ്പില്‍ വെച്ച് പിടിയിലായി. ഒന്നര വര്‍ഷം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് പേരാമ്പ്രയിലെ അരുംകൊല.

വീട്ടില്‍ നിന്ന് ആശുപ്രതിയിലേക്ക് പോകാനായി ഇറങ്ങിയ അനുവിനെ മോഷ്ടിച്ച ബൈക്കില്‍ കയറ്റുകയായിരുന്നു മുജീബ്. കയറാന്‍ മടി കാണിച്ച അനുവിനെ ഭര്‍ത്താവിന്‍റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കയറ്റുകയായിരുന്നു. വാഹനം കിട്ടാന്‍ വളരെ പ്രയാസമുള്ള സ്ഥലം കൂടിയായിരുന്നു അത്. ആളൊഴിഞ്ഞ തോട് കണ്ടപ്പോള്‍ അനുവിനെ തള്ളിയിട്ട് തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് അനുവിന്റെ കഴുത്തിലെയും കൈയ്യിലെയും ആഭരണങ്ങള്‍ മോഷ്ടിച്ചത്. യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് നജീബിനെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top