ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പിതാവിനെ കാണാനെത്തിയ സിംന ഷക്കീര്‍; നടുക്കുന്ന സംഭവം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടുക്കുന്ന സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയെ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. ഷാഹുല്‍ അലി എന്നയാളാണ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡില്‍ ആണ് ആക്രമണം നടന്നത്. പിതാവിനെ കാണാന്‍ സിംന എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം

സംസാരിക്കുന്നതിനിടെയാണ് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top