നിയന്ത്രണം തെറ്റിയ ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാ​രു​ണാ​ന്ത്യം

മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​രി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. വാ​ഴ​ക്കു​ളം തൈ​ക്കു​ടി​യി​ൽ നി​തീ​ഷ് ദി​നേ​ശ​ൻ (32) ആ​ണ് മ​രി​ച്ച​ത്. ലോറിയില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറിയപ്പോഴാണ് നിതീഷ് മരിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ത​ടി​യു​മാ​യെ​ത്തി​യ ലോ​റി​യി​ൽ ഇടിച്ച ജീ​പ്പ് നി​യ​ന്ത്ര​ണം നഷ്ടമായി വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ജോ​സ്മോ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ജി​പ്പ് ര​ണ്ടാ​യി പി​ള​ർ​ന്നു. നിതീഷിന്റെ മൃ​ത​ദേ​ഹം പോസ്റ്റുമോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top