ദേശീയ ദുരന്തമായി പരിഗണിച്ചാല്‍ വയനാടിന് സഹായം ലഭിക്കുമായിരുന്നു എന്ന് ഗോവിന്ദന്‍; പ്രധാനമന്ത്രി എത്തിയിട്ടും ഒന്നും ലഭിച്ചില്ല

ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വയനാട് ദുരന്തത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പരിഗണിച്ചാല്‍ സഹായം ലഭിക്കുമായിരുന്നു. പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയിട്ടും ഇതുവരെയും ഒരു സഹായവും വയനാടിനു നല്കിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

“വയനാടിന്റെ കാര്യത്തില്‍ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ചല്ല കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര നിലപാടിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. സാലറി ചാലഞ്ചിനെ എതിര്‍ത്ത യുഡിഎഫ് കേന്ദ്രനിലപാടിനെതിരെ രംഗത്തില്ല.” ഗോവിന്ദന്‍ പറഞ്ഞു.

“കൊടകര കുഴല്‍പണക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ മടിക്കുകയാണ്. യുഡിഎഫും ഈ കാര്യത്തില്‍ നിശബ്ദരാണ്. പാലക്കാടും വടകരയും തൃശൂരും ചേര്‍ന്ന ഡീല്‍ ഉണ്ടായിട്ടുണ്ട് എന്ന വിവരമാണ് പുറത്തുവന്നത്. നാല് കോടി ഷാഫി പറമ്പിലിന് കൊടുത്തു എന്ന സുരേന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണ്. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സമീപനം ഈ ഡീലിന്റെ സൂചന നല്‍കുന്നതാണ്. ഇതില്‍ കോണ്‍ഗ്രസിന് അകത്തും പ്രതിഷേധമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഒന്‍പത് നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.” – ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top