‘ഒടുവിൽ എത്താൻ പോകുന്നത്…’ രാജിവച്ച അൻവറിൻ്റെ ഭാവി പ്രവചിച്ച് എംവി ഗോവിന്ദൻ

പിവി അൻവർ കേരളത്തിൽ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അൻവർ എംഎൽഎ സ്ഥാനംരാജിവെക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.

നേരത്തെ പറഞ്ഞ പോലെ അൻവറിനെ കുറിച്ച് സ്പിഎം ചർച്ച ചെയ്യുന്ന പ്രശ്നവുമില്ല. അദ്ദേഹം എവിടേക്കാണ് പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസവും ഓരോ സ്ഥലത്ത് പോയ്ക്കൊണ്ടിരിക്കുകയാണെം എംവി ഗോവിന്ദൻ പരിഹസിച്ചു. അൻവർ നേരത്തെ യുഡിഎഫിൻ്റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ കറങ്ങി തിരിഞ്ഞ് അവിടെത്തന്നെ എത്തും. അൻവറിൻ്റേത് അറുപിന്തിരിപ്പൻ നയങ്ങളാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം ഇന്ന് രാവിലെ രാവിലെ സ്പീക്കർ എഎൻ ഷംസീറിന്അൻവർ രാജിക്കത്ത് കൈമാറി. കൊൽക്കത്തയിൽ എത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വവുമായി ചർച്ചകൾ നടത്തിയതിന് ശേഷമായിരുന്നു രാജി. നിലമ്പൂരിൽ താൻ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കോരളത്തിലെ ജനങ്ങൾക്കും കഴിഞ്ഞ അഞ്ചുമാസമായി പിണറായിസത്തിന് എതിരെ നടത്തുന്ന പോരാട്ടാത്തിന് പിന്തുണ നൽകിയവർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. 2016ലും 2021ലും നിലമ്പൂരിൽനിന്ന് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി. നിയമസഭയിൽ ആദ്യമായി എത്തിച്ചേരാൻ പിന്തുണ നൽകിയ എൽഡിഎഫിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയെന്നായിരുന്നു രാജിക്ക് ശേഷം അൻവറിൻ്റെ ആദ്യ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top