പി.എസ്.സി കോഴയില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല; വിവാദം പരിശോധിക്കും; എംവി ഗോവിന്ദന്‍

പി.എസ്.സി മെമ്പര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് സിപിഎം നേതാവ് പണം വാങ്ങിയെന്ന വിവാദം മാധ്യമ സൃഷ്ടിയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. വിവാദം പാര്‍ട്ടി പരിശോധിക്കും. തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിവാദത്തില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആ ഘടകം അത് പരിശോധിക്കും. ഒരു കടലാസില്‍ ആര് പരാതി തന്നാലും പാര്‍ട്ടി അന്വേഷിക്കും. ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചോ എന്ന കാര്യം ജില്ലാ സെക്രട്ടറിയോട് ചോദിക്കണം. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനകമ്മിറ്റിയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പി.എസ്.സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് പ്രമോദ് കോട്ടൂളി 22 ലക്ഷം കൈപ്പറ്റിയെന്നാണ് ഡോക്ടര്‍മാരായ ദമ്പതിമാര്‍ ആരോപിച്ചത്. ന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയത്. എന്നാല്‍ സംഭവം വലിയ വിവാദമായതോടെ ദമ്പതികള്‍ പരാതിയില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇവര്‍ക്ക് പണം നല്‍കി പരാതി ഒതുക്കിയെന്നും ആരോപണമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top