‘കട്ടൻചായയും പരിപ്പുവടയും’ വിഷയത്തില്‍ ധൈര്യം പകർന്ന് ബിജെപി; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം
ആത്മകഥാ വിവാദത്തിൽ ഇപി ജയരാജന് പിന്തുണയുമായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. ഡിസി ബുക്സിനെ തള്ളി ജയരാജൻ പറയുന്നത് വിശ്വസിക്കുന്നുവെന്നാണ് ഗോവിന്ദൻ്റെ പ്രതികരണം. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണ് എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.
“പാർട്ടിക്ക് വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് ‘തോന്നിവാസം’ എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിത്…” എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Also Read: വാര്‍ത്തയില്‍ വന്നതല്ല തന്‍റെ ആത്മകഥയില്‍ ഉള്ളതെന്ന് ഇപി; വിവാദത്തിന് പിന്നില്‍ ഗൂഡാലോചന
സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ ഇപി ഒന്നുകൊണ്ടും ഭയക്കേണ്ടതില്ലെന്നാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ബിജെപി സംസ്ഥാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
Also Read: ജയരാജനെ തള്ളി ഡിസി ബുക്സ്; മുന്‍ നിശ്ചയപ്രകാരം പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയെന്ന് മാത്രം
ഇപിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ജാവഡേക്കറെ കണ്ടത് വലിയ നീതി നിഷേധമായി പറയുകയാണ്. ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളം എഴുതുമെന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിനും രണ്ടാം പിണറായി സർക്കാരിനും എതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുന്നതാണ് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇപിയുടെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്നാണ് ഇന്ന് പുറത്തുവന്ന വിവരങ്ങള്‍. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ബിജെപി നേതാവിനെക്കണ്ട വിഷയത്തിൽ പാർട്ടി തന്നോട് നീതി കാണിച്ചില്ല എന്നതടക്കമുള്ള വെളിപ്പെടുത്തൽ മുതിർന്ന സിപിഎം നേതാവിൻ്റെ ആത്മകഥയിൽ ഉണ്ടെന്നാണ് സൂചനകൾ. എന്നാൽ ഈ പ്രചരണങ്ങളെയെല്ലാം ജയരാജൻ തള്ളിയിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രചരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ജയരാജന്‍ അവകാശപ്പെടുന്നത്. നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം തങ്ങൾക്കാണ് ലഭിച്ചത് എന്ന് സ്ഥിരീകരിക്കുന്ന കുറിപ്പ് ഇന്ന് ഡിസി ബുക്സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സാങ്കേതിക പ്രശ്നം കാരണം പുസ്തകം പുറത്തിറക്കുന്നത് വൈകുമെന്നാണ് വിശദീകരണം. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആത്മകഥ പുറത്തിറങ്ങുമെന്നും ഫെയ്സ്ബൂക്കിലൂടെ അവർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- autobiography
- autobiography controversy
- chelakkara byelection
- EP Jayarajan
- ep jayarajan autobiography
- EP Jayarajan writes autobiography
- K Surendran
- kattan chayayum parippu vadayum autobiography
- kattan chayayum parippu vadayum ep jayarajan
- kerala bye election
- MV Govindan
- One Life Is Not Enough: An Autobiography
- wayanad byelection