ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധം; നിയമനടപടി സ്വീകരിക്കുമെന്ന് ഗോവിന്ദന്‍; കുഞ്ഞനന്തന്‍റെ മരണത്തെക്കുറിച്ച് മകള്‍ വിശദീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
“മൃഗീയമായാണ് ലോക്കല്‍ സെക്രട്ടറി സത്യനാഥന്‍റെ കൊലപാതകം നടന്നത്. പോലീസ് പിടിയിലായ വ്യക്തിയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. മുമ്പ് പാർട്ടി മെമ്പറായിരുന്നു. തെറ്റായ പ്രവണതകൾ കാട്ടിയതിനെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയി തിരിച്ചുവന്നതിന് ശേഷവും തെറ്റായ നിലപാടുകൾ തുടർന്നു. ഫെയ്സ് ബുക്ക് പോസ്റ്റുകളെല്ലാം പാർട്ടിയ്ക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മിൽ വ്യക്തിപരമായി വലിയ പ്രശ്നം ഉണ്ടായിരുന്നു. സത്യനാഥനോട് വലിയ പക ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലാക്കുന്നത്.” ഗോവിന്ദന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here