വീണക്കെതിരെയുള്ളത് രാഷ്ട്രീയ പകപോക്കല്‍; ‘സൂര്യനെ പോലെയാണ് മുഖ്യമന്ത്രി’ പരാമര്‍ശത്തില്‍ വ്യക്തിപൂജയില്ലെന്ന് ആവര്‍ത്തിച്ച് ഗോവിന്ദന്‍
തിരുവനന്തപുരം: വീണ വിജയന് എതിരെയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ല. ‘സൂര്യനെ പോലെയാണ് മുഖ്യമന്ത്രി’യെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ല. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും ഗോവിന്ദൻ പറഞ്ഞു.
“കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. വീണക്കെതിരായ അന്വേഷണത്തിൽ സിപിഎം പ്രതിക്കൂട്ടിലല്ല. അങ്ങനെ വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബിജെപിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ സ്വാഗതം ചെയ്യുന്നു.
ക്രിയാത്മക വിമർശനം വന്നാല്‍ അത് കേൾക്കാനും മാറ്റങ്ങൾ മാറ്റങ്ങളുണ്ടാക്കാനും ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. ഞങ്ങൾ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന നിലപാടില്ല. മാറ്റത്തിന് വിധേയമാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന തെറ്റിദ്ധാരണ വേണ്ട. പാർട്ടിക്ക് അകത്തുതന്നെ തെറ്റുതിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്-ഗോവിന്ദൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here