എഎൻ ഷംസീറിനെ തള്ളി എംവി ഗോവിന്ദൻ; കരുവന്നൂരിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായെന്നും തുറന്ന് പറഞ്ഞ് പാർട്ടി സെക്രട്ടറി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കളങ്കമാണെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എന്നാൽ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളിൽ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ഗോവിന്ദൻ ആ തെറ്റായ പ്രവണത പരിഹരിച്ചതായും വ്യക്തമാക്കി.

പാർട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. ആ തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. തെറ്റായ നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയും. സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടും ഉണ്ടായിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

മന്ത്രിമാരുടെ കേരള പര്യടനത്തിൽ യുഡിഎഫ് മണ്ഡലങ്ങളിൽപ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമില്ല. 140 മണ്ഡലങ്ങൾക്കും തുല്യ പ്രധാന്യമാണ് മണ്ഡല സദസ് പരിപാടിയിൽ നൽകുകയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ്‌ സര്‍ക്കാര്‍ മണ്ഡലം സദസ്സുകള്‍ സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ്‌ പരിപാടിയുടെ ആസൂത്രണം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്‌ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജനസദസ്സും നടത്താനാണ്‌ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top