ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം; നിലപാട് വ്യക്തമാക്കി പാർട്ടി

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎമ്മും. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ അത് വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

“വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. അല്ലെങ്കില്‍ അത് മുതലെടുപ്പിനുള്ള ശ്രമമായി മാറും. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്നത്. ഇതല്ലാതെ സ്പോട്ട് ബുക്കിങ് കൂടി വേണം.” – അദ്ദേഹം പറഞ്ഞു.

Also Read: ശബരിമലയില്‍ തുടരെ കൈപൊള്ളുന്നു; എന്നിട്ടും പഠിക്കാതെ സര്‍ക്കാര്‍; ആരോടാണീ വെല്ലുവിളി?

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനോട് ആദ്യം വിയോജിച്ചെങ്കിലും പിന്നീട് യോജിക്കുന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം സ്വീകരിച്ചത്. ഇതോടെ പന്തളം കൊട്ടാരത്തെ മുന്‍ നിര്‍ത്തി ഹിന്ദു സംഘടനകളും പ്രക്ഷോഭ സ്വരമായി രംഗത്തിറങ്ങി. വീണ്ടുമൊരു നാമജപ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ് പതിവില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മില്‍ നിന്നും വിഭിന്നസ്വരം വരുന്നത്.

എന്തായാലും ശബരിമല നിര്‍വാഹക സമിതിയോഗമാകും ഇതില്‍ അവസാന തീരുമാനം കൈക്കൊള്ളുക. ദേവസ്വം ബോര്‍ഡ്‌ ഈ യോഗത്തില്‍ തീരുമാനം അറിയിക്കും. സിപിഎം കൂടി വിഭിന്ന സ്വരം സ്വീകരിച്ചതിനാല്‍ സ്പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top