‘മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമം’; പൈസ വാങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം ഇല്ലാത്തത് എന്തെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വരെ ഇങ്ങനെ പലതും വരും. പണം വാങ്ങിയെന്ന് പറഞ്ഞ കോൺഗ്രസുകാർക്ക് എതിരെ അനേഷണമില്ലാത്തത് എന്തെന്ന് അദ്ദേഹം ചോദിച്ചു.
വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടുമാത്രമാണ് ഇപ്പോഴത്തെ ഈ വിവാദം. വസ്തുതയുള്ള റിപ്പോർട്ടുകളല്ല ഇപ്പോൾ പുറത്തുവരുന്നത്. എക്‌സാലോജിക്ക് ഉണ്ടാക്കിയ കരാർ പാർട്ടി പരിശോധിക്കേണ്ട കാര്യമില്ല. ഏത് അന്വേഷണത്തെയും സിപിഎം ഭയപ്പെടുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലും സമാനമായ സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിയുടെ കേസും വീണ വിജയന്റെ കേസും രണ്ടും രണ്ടാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here