സമസ്തയെ ഭീഷണിപ്പെടുത്തി ഭീകരത സൃഷ്ടിക്കുന്നു; അഭിപ്രായം പറയുന്നവരെ ഒതുക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; എംവി ഗോവിന്ദന്‍
തിരുവനന്തപുരം : വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചില കേന്ദ്രങ്ങള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് എടുക്കുമ്പോള്‍ സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീകരത സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേരളം പോലൊരു സ്ഥലത്ത് ഇതൊന്നും വിലപ്പോവില്ലെന്ന് ഇതിന് ശ്രമിക്കുന്നവര്‍ മനസിലാക്കണം. സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം അനുയോജ്യമായ നാടാണ് കേരളം. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നവരെ വേട്ടയാടാനും ഭീഷണിപ്പെടുത്തി ഒതുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനകില്ല. ഇത്തരം ഭീഷണികളെ ചെറുത്ത് തോല്‍പിച്ച നാടാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ വഴങ്ങില്ലെന്ന് തിരിച്ചറിയണമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിഎമ്മിനെ കടന്നാക്രമിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമസ്തയെ ഭീകരത സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന ഗോവിന്ദന്റെ പ്രസ്താവന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here