റോബിന്‍ ബസ് വീണ്ടും പിടിച്ചെടുത്തു; പത്തനംതിട്ട എആർ കാമ്പിലേക്ക് മാറ്റി; പെർമിറ്റ് റദ്ദാക്കിയേക്കും

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി. തുടര്‍ച്ചയായി പെര്‍മിറ്റ്‌ ലംഘിക്കുന്നു എന്നാരോപിച്ച് ബസ് അധികൃതര്‍ പിടിച്ചെടുത്തു. പെര്‍മിറ്റ്‌ ലംഘനത്തിന് കേസ് എടുത്ത ശേഷം വന്‍ പോലീസ് സന്നാഹത്തോടെയാണ് പത്തനംതിട്ട എആർ കാമ്പിലേക്ക് മാറ്റിയത്.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ഇന്നലെ പുലര്‍ച്ചെ മൈലപ്രയില്‍ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു. 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് പിഴ ചുമത്തിയത്.

തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്. എന്നാൽ ബസ് പിടിച്ചെടുത്ത നടപടി അന്യായമാണെന്നും കോടതി വിധിയുടെ ലംഘനമാണെന്നും റോബിൻ ബസിന്റെ നടത്തിപ്പുകാർ ആരോപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top