‘നയാ പൈസയില്ല കൈയിലൊരു നയാ പൈസയില്ല…’ പെട്രോളടിക്കാൻ പണം ആവശ്യപ്പെട്ട് എംവിഡി
December 19, 2024 6:03 PM
മോട്ടോർ വാഹന വകുപ്പ് (MVD) ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി, റോഡ് സേഫ്റ്റി കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ധനം നിറയ്ക്കാനും ഇൻഷൂറൻസ് അടയ്ക്കാനുമടക്കം തുക എത്രയും പെട്ടന്ന് അനുവദിക്കണമെന്നാണ് ആവശ്യം. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി എംവിഡിയും പോലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ ഉത്തരവിട്ടിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ജോലിക്ക് ഉപയോഗിക്കാൻ വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് എംവിഡി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here