ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം; ഓൺലൈൻ സേവനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്
ഓൺലൈൻ സേവനങ്ങളിൽ ജനപ്രിയമായ നവീകരണങ്ങൾ നടത്തി മോട്ടോർ വാഹന വകുപ്പ്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം ഉറപ്പാക്കുന രീതിയിലാണ് മാറ്റം. ട്രാൻസ്‌പോർട്ട് കമ്മിഷണറായി സിഎച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് പരിഷ്ക്കാരങ്ങൾ. വരും ദിവസങ്ങളിൽ സുതാര്യത ഉറപ്പ് വരുത്താൻ കൂടുതൽ ജനകീയ പരിപാടികൾ ആവിഷ്കരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സർവീസ് നടപടി കൂടുതൽ സജീവമാക്കാനാണ് വകുപ്പിൻ്റെ തീരുമാനം. 11 ഓൺലൈൻ സേവനങ്ങളാണ് സാരഥി പോർട്ടലിലെ എഫ്സിഎഫ്എസ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എംവിഡിയുടെ സേവനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല.
ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ജനനതീയതി എന്നിവ മാറ്റുക അല്ലെങ്കില്‍ തിരുത്തുക, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ എഫ്സിഎഫ്എസ് സംവിധാനവുമായി സംയോജിപ്പിച്ചത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here