തില്ലങ്കേരി ഓടിച്ച ജീപ്പ് പൊളിച്ചുകളയാന്‍ ശുപാര്‍ശ; എഞ്ചിന്‍ മുതല്‍ ടയര്‍ വരെ രൂപമാറ്റം വരുത്തിയത്

ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വയനാട് പനമരം ടൗണിലൂടെ നിയമംലംഘിച്ച് ഓടിച്ച ജീപ്പ് പൊളിക്കാന്‍ ശുപാര്‍ശ. വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെആര്‍ സുരേഷ് ശുപാര്‍ശ ചെയ്തു. വാഹനത്തിന്റെ എന്‍ജിന്‍ മുതല്‍ ടയര്‍വരെ മാറ്റിയതാണെന്നാണ് കണ്ടെത്തല്‍. ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്സ് എന്നിവയും മാറ്റിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്.

കരസേനയുടെ വാഹനം 2017ല്‍ ലേലം ചെയ്യുകയായിരുന്നു. 2017ല്‍ വാഹനം പഞ്ചാബിലാണ് രജിസ്റ്റര്‍ ചെയ്തത്. 2018-ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഇപ്പോഴുള്ളത്. ആകാശ് തില്ലങ്കേരിയോടൊപ്പം യാത്ര ചെയ്ത ഷൈജല്‍ എന്ന യുവാവാണ് ജീപ്പ് ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.

ആകാശ് തില്ലങ്കേരി തന്നെയാണ് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. വലിയ ടയര്‍ ഊരിമാറ്റിയ ശേഷമാണ് വാഹനം പോലീസില്‍ ഹാജരാക്കിയത്. ഈ ടയറുകള്‍ പിന്നീട് കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top