മ്യാന്‍മറിനെ ഞെട്ടിച്ച് വന്‍ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; തായ്‌ലന്‍ഡിലും ആഘാതം
March 28, 2025 1:32 PM

മ്യാന്‍മറില്‍ അതിശക്തമായ ഭൂചലനം . റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സാഗെയ്ന്‍ഗില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
രണ്ട് തവണ ഭൂചലനം അനഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ പരിഭ്രന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. റോഡുകള്‍ വീണ്ടുകീറിയിട്ടുണ്ട്. മ്യാന്‍മറിന്റെ അയല്‍ രാജ്യങ്ങളായ തായ്‌ലന്റ്, വിയറ്റനാം എന്നിവിടങ്ങളിലും ഭൂചനലത്തിന്റെ ആഘാതം അനുഭവപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here