സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന കാര്‍ ഡ്രൈവര്‍ പിടിയില്‍; അജ്മലിനെ പോലീസ് ചോദ്യം ചെയ്യുന്നു

കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ പിടിയിലായി. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ജ്മ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. അപകടത്തില്‍ കു​ഞ്ഞു​മോ​ൾ (45) കൊല്ലപ്പെട്ടിരുന്നു. സ്കൂ​ട്ട​ർ ഓ​ടി​ച്ച ഫൗ​സി​യ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

അമിതവേഗതയിലായിരുന്നു കാര്‍ ആണ് അപകടം വരുത്തിയത്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് കാര്‍ കയറ്റിയിറക്കിയാണ് ഇയാള്‍ കടന്നുകളഞ്ഞത്.

ഇതേ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെ അജ്മല്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top